
കട്ടപ്പന കുന്തളംപാറ റോഡിന് സമീപത്തെ പൊതു കുളത്തിലാണ് പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കട്ടപ്പന പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മൃതദേഹം പുറത്തെടുത്ത് നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ പോസ്റ്റുമോർട്ട നടപടികൾക്കായി മാറ്റും.