
ഉടുമ്പൻചോല: മൈലാടുംപാറക്ക് സമീപം കെട്ടിടത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. ബോഡിനായ്ക്കന്നൂർ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൈലാടുംപാറ കാരിത്തോടിന് സമീപമായിരുന്നു അപകടം. വീടിന്റെ നിർമ്മാണ ജോലിക്കിടെ രണ്ടാം നിലയിൽ നിന്നും കാൽതെന്നി താഴേക്ക് വീഴുകയായിരുന്നു. നെടുംകണ്ടത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വാരിഎല്ലുകൾ ഒടിഞ്ഞു ശ്വാസകോശത്തിൽ തുളച്ചു കയറിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.