
ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മുരിക്കാശ്ശേരി സ്വദേശി മുണ്ടയത്ത് അബ്ദുൽ കരീം(52) ആണ് മരണപ്പെട്ടത്. വീടിന് സമീപത്തെ തോട്ടിൽ വീണ് കിടക്കുന്ന നിലയിൽ അബ്ദുൽ കരീമിനെ അയൽവാസികൾ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപസ്മാര രോഗിയായിരുന്ന അബ്ദുൽ കരീം തോട്ടിൽ കുളിക്കുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീണതെന്നാണ് പ്രാഥമീക വിവരം. മുരിക്കാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.