GOODWILL HYPERMART

ഡോക്ടർ എഴുതിയ മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നൽകി, കണ്ണൂരില്‍ 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകിയെന്ന് ആക്ഷേപം. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊന്ന് നൽകിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്‍റെ  കരളിന്‍റെ  പ്രവർത്തനത്തെ ബാധിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരെ പൊലീസ്  കേസെടുത്തു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.