
കട്ടപ്പനയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തീക്കോയി സ്വദേശി മുഹമ്മദ് ഫാസില്‍ ആണ് പിടിയിലായത്. കഴിഞ്ഞദിവസം പിടിയിലായ ഈരാറ്റുപേട്ട സ്വദേശി ഷിബിലിക്ക് സ്പോടക വസ്തുക്കള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.
വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ഷിബിലിയുടെ ജീപ്പില്‍ നിന്ന് 300 ഇലക്‌ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. ജില്ലയിലെ അനധികൃത പാറ മടകളിലേക്കാണ് സ്പോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. ഇതില്‍ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇടുക്കി എസ്.പി ടി.കെ വിഷ്ണുപ്രദീപിൻ്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.