GOODWILL HYPERMART

 

pope francis

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിംന്റെ പേരില്‍ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്സിൽ

ഇടുക്കി: തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിംന്റെ പേരില്‍ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്സിൽ

തൊടുപുഴ സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിംന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കണ്ണൂർ, പയ്യന്നൂർ സ്വദേശി തവിടിശ്ശേരി കരുവഞ്ചാൽ വീട്ടിൽ രഞ്ജിത്ത് കെ.സി (38), പെരിന്തട്ട വില്ലേജിൽ പുറക്കുന്ന്, പെരിന്തട്ട, പാനക്കാരൻ വീട്ടിൽ സാജൂജ് പി വിനോദ് (32) എന്നിവരാണ് അറസ്സിലായത്. ഇടുക്കി സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടി കൂടിയത്.


തൊടുപുഴ മുതലക്കോടം സ്വദേശിയിൽ നിന്നും ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 46,20,000/- രൂപ വിവിധ അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു പ്രതികൾ. നേരത്തെ ഈ കേസിൽ കണ്ണൂർ, പയ്യന്നൂർ, പുറക്കുന്ന്, പെരുംതട്ട, ചെറൂട്ട വീട്ടിൽ നവനീത് സി (31) യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണു പ്രദീപ് റ്റി.കെ ഐ.പി.എസ്-ന്റെ നിർദ്ദേശാനുസരണം ഡി.വൈ.എസ്.പി ഡി.സി.ആർ.ബി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. സുരേഷ് വി.എ യാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.