HONESTY NEWS ADS

വീടിന് മുന്നിലെ റോഡിലൂടെ ഇന്നോവ കാർ ഓടിക്കുന്ന കുട്ടി, റീൽ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പിതാവിനെതിരെ കേസ്

പതിമൂന്ന് വയസുകാരനായ മകന് കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു

കോഴിക്കോട് ചെക്യാട് പതിമൂന്ന് വയസുകാരനായ മകന് കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. വീടിന് മുന്നിലെ റോഡിലൂടെ കുട്ടി ഇന്നോവ കാർ ഓടിക്കുന്ന ദൃശ്യമടങ്ങിയ റീൽസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ ദൃശ്യം സഹിതം കേരള പൊലീസിന്റെ പോർട്ടലിൽ പരാതിയായി വന്നതോടെയാണ് നടപടി.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS