
കോട്ടയം പാലായിൽ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് തെങ്ങിലിടിച്ച് അപകടം. ബസ് ഡ്രൈവർ മരിച്ചു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെ ഇടമറ്റം ചിങ്കല്ല് ജംങ്ഷന് സമീപം ചേറ്റുതോട് നിന്നും പാലായ്ക്ക് വരികയായിരുന്ന കൂറ്റാരപ്പളളിൽ ബസാണ് അപകടത്തിൽപ്പെട്ടത്.
എസ്എസ്എൽസി പരീക്ഷയ്ക്ക് വരികയായിരുന്ന വിദ്യാർഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കുപറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌ളിലെ വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്.
ഡ്രൈവർ കുഴഞ്ഞ് വീണാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. പ്രമേഹ രോഗിയായ ഡ്രൈവർ രാജേഷ് രോഗം മൂർഛിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ബസ് തെങ്ങിലിടിച്ച് നിൽക്കുകയായിരുന്നു.