GOODWILL HYPERMART

 

pope francis

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ല; കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പ്ലസ്ടു ക്കാരുടെ മര്‍ദനം

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പ്ലസ്ടു ക്കാരുടെ മര്‍ദനം

കോഴിക്കോട് പേരോട് MIM എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. നാല് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല, താടി വടിച്ചില്ല എന്നാരോപിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി. ചൊവ്വാഴ്ച സ്‌കൂള്‍ ക്യാമ്പസില്‍ വച്ചാണ് സംഭവം. പ്ലസ് വണ്‍ പ്ലസ്ടു പരീക്ഷകള്‍ നടക്കുകയായിരുന്നു. പരീക്ഷ എഴുതാനായി എത്തിയപ്പോഴാണ് മര്‍ദനം.


കുട്ടിയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റാഗിങ് ഉള്‍പ്പടെയുള്ള കൂടുതല്‍ വകുപ്പുകള്‍ കേസില്‍ ചുമത്തുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.