HONESTY NEWS ADS

 HONESTY NEWS ADS


താമസത്തിന് പകരം 'താസമം', കാതോര്‍ക്കുമെന്നത് 'കാരോര്‍ക്കും';പ്ലസ്ടു മലയാളം ചോദ്യപേപ്പറില്‍ 14 അക്ഷരത്തെറ്റുകള്‍

പ്ലസ്ടു മലയാളം ചോദ്യപേപ്പറില്‍ നിരവധി അക്ഷരതെറ്റുകള്‍

പ്ലസ്ടു മലയാളം ചോദ്യപേപ്പറില്‍ നിരവധി അക്ഷരതെറ്റുകള്‍. 14 അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറിലുള്ളത്. അക്ഷരതെറ്റിന് പുറമേ വ്യാകരണതെറ്റുകളുണ്ടെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഒഎന്‍വി കുറുപ്പിന്റെ കവിതാശകലത്തിലടക്കം തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. താമസം എന്നതിന് താസമമെന്നും സച്ചിനെക്കുറിച്ച് എന്നതിന് പകരം സച്ചിനെക്കറിച്ച് എന്നുമാണ് അച്ചടിച്ചത്. കാതോര്‍ക്കും എന്ന് എഴുതേണ്ട ഭാഗത്ത് കാരോര്‍ക്കുമെന്നാണ് എഴുതിയിരിക്കുന്നത്.


നീലകണ്ഠശൈലം-നീലകണുശൈലം, കൊല്ലുന്നതിനേക്കാളും-കൊല്ലുന്നതിനെക്കാളം, അവതരിപ്പിച്ചിരിക്കുന്ന-അവതരിപ്പിച്ചരിക്കുന്ന, സൃഷ്ടിക്കുന്നുണ്ടോ-സൃഷ്ടിക്കുന്നണ്ടോ, ലോകമൊന്നാകെ-ലോകമെന്നാകെ, സാധ്യമാകുന്നുവെന്ന്-സാധ്യമാകുന്നവെന്ന്, ജീവിതസാഹചര്യം-ജീവിതസാഹിചര്യം, വലിപ്പത്തിലുള്ളൊരു-വലിപ്പിത്തിലുള്ളൊരു, കാതോര്‍ക്കും-കാരോര്‍ക്കും, ഇനിയുമിഴിവാതില്‍-ഇനിയുമഴിവാതില്‍, ആധിയും-ആധിയം തുടങ്ങിയ തെറ്റുകളാണ് ചോദ്യപേപ്പറിലുള്ളത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS