GOODWILL HYPERMART

 

pope francis

തൊടുപുഴയ്ക്ക് സമീപം തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി; ഫോറൻസിക് പരിശോധന; അന്വേഷണം ആരംഭിച്ച് പോലീസ്

തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി

തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി. മണക്കാട് മുണ്ടിയാടി പാലത്തിന് താഴെയാണ് തലയോട്ടി കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തലയോട്ടി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കാക്ക കൊത്തി വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് കുളിക്കാനെത്തിയവർ നടത്തിയ പരിശോധനയിലാണ് തലയോട്ടിയാണെന്ന് വ്യക്തമായത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴ പോലീസ് സ്ഥലത്തെത്തി. പ്രാഥമിക നടപടികൾക്ക് ശേഷം ശാസ്ത്രീയ പരിശോധനകൾക്കായി തലയോട്ടിയും സമീപത്ത് നിന്ന് കിട്ടിയ മറ്റ് അസ്ഥിയുടെ ഭാഗങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തിൽ തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.