HONESTY NEWS ADS

Electro Tech Nedumkandam

 

ഇടുക്കി ഗ്രാമ്പിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

ഇടുക്കി: ഗ്രാമ്പിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

വണ്ടിപ്പെരിയാർ ​ഗ്രാമ്പിയിൽ നിന്നും ദൗത്യസംഘം പിടികൂടിയ കടുവ ചത്തു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ ചാടിയ കടുവയെ ദൗത്യസംഘം വെടിവെച്ചിരുന്നു. ഡോക്ടര്‍ അനുരാജിന്‍റെ നേതൃത്വത്തിലുള്ള ദൌത്യസംഘമാണ് കടുവയെ മയക്കുവെടി വെച്ച് പിടികൂടിയത്. കടുവയ്ക്ക് ആദ്യം മയക്കുവെടിയേറ്റെങ്കിലും കടുവ മയങ്ങാന്‍ സമയം വേണ്ടിവന്നു. രണ്ടാമത് മയക്കുവെടി വെച്ച സമയത്ത് കടുവ ദൌത്യ സംഘത്തെ ആക്രമിക്കാന്‍ പാഞ്ഞടുത്തു. കടുവയുടെ കൈ കൊണ്ടുള്ള അടിയേറ്റ് മനു എന്ന ഉദ്യോഗസ്ഥന്‍റെ തലയിലുണ്ടായിരുന്ന ഹെല്‍മെറ്റ് പൊട്ടുകയും ചെയ്തു. അതുപോലെ  ഇവരുടെ കയ്യിലുണ്ടായിരുന്ന ഷീല്‍ഡ് തകരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഘം കടുവയ്ക്ക് നേരെ സ്വയരക്ഷക്കായി വെടിയുതിര്‍ത്തത്. കടുവയെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചിരുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS