
ആനയിറങ്കലിന് സമീപം പുതുക്കെട്ട് ഭാഗത്ത് പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് 10 വയസ്സിൽ താഴെ പ്രായമുള്ള ആനയുടെ ജഡം കണ്ടെത്തിയത്. കൂട്ടമായി നടക്കുന്നതിനിടെ സമീപത്തെ പാറക്കെട്ടിൽ നിന്നും തെന്നി താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തിലധികം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമായി പറയാൻ കഴിയൂ എന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.