
മലപ്പുറം കോണോംപാറയിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി അൻവറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി റെജുലയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഭർത്താവ് അൻവറിൻ്റെ ക്രൂര മർദനത്തെ തുടർന്നാണ് റെജുല ജീവനൊടുക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.