GOODWILL HYPERMART

 

pope francis

ഇടുക്കി കഞ്ഞിക്കുഴിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

ഇടുക്കി കഞ്ഞിക്കുഴിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

ഇടുക്കി കഞ്ഞിക്കുഴിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കീരിത്തോട്, പകുതിപ്പാലം നിവാസി അനൂപ് എ എ( 35) ആണ് പിടിയിലായത്. വിൽപ്പനയ്ക്കായി രണ്ടു കവറുകളിലായി സൂക്ഷിച്ചിരുന്ന 349 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി.പോലീസിനെ കണ്ട് കാട്ടിലൂടെ ഓടിയ പ്രതിയെ  കഞ്ഞിക്കുഴി പോലീസ് സബ് ഇൻസ്‌പെക്ടർ താജുദീൻ അഹമ്മദ്(ഇൻവെസ്റ്റിഗേഷൻ ഓഫീസർ),സബ് ഇൻസ്‌പെക്ടർ സജീവ് പി എസ്,സിവിൽ പോലീസ് ഓഫീസർ രാജീവ്‌ എം,ബാവാസ് ബഷീർ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.


ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ "യോദ്ധാവ് " വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.