HONESTY NEWS ADS

ഇടുക്കി ധീരജ് വധക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി

ഇടുക്കി ധീരജ് വധക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി


എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ വധക്കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടന്റെ ജാമ്യം മുട്ടം അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ പോലീസിന് കർശന നിർദേശം നൽകി.

     

കേസിൽ വിചാരണ നടപടികൾ ആരംഭിച്ചിട്ടും പ്രതി തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ നടപടി. കോടതി ഉത്തരവുകൾ മനഃപൂർവ്വം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്.


2022 ജനുവരി 10-നാണ് ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ധീരജ് രാജേന്ദ്രൻ കുത്തേറ്റു മരിച്ചത്. കെ.എസ്.യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. കേസിന്റെ വിചാരണ വേഗത്തിലാക്കാൻ കോടതി നടപടികൾ തുടരുന്നതിനിടയിലാണ് പ്രതി ഹാജരാകാതിരുന്നതും തുടർന്ന് കോടതി വാറണ്ട് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടന്നതും.


🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇


📲 WhatsApp: https://tinyurl.com/mnevzkkc


👥 Facebook: https://tinyurl.com/33pj6xt9


📸 Instagram: https://tinyurl.com/2z3cpaab



HASTHA PHARMA & SURGICALS CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS