GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

തൊടുപുഴയിൽ എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

തൊടുപുഴയിൽ എം.ഡി.എം.എ യുമായി ഒരാൾ അറസ്റ്റിൽ. തൊടുപുഴ ഇടവെട്ടി സ്വദേശി തൊട്ടിപ്പറമ്പിൽ അമീൻ ടി എ (26)ആണ് പിടിയിലായത്. പ്ലാസ്റ്റിക് കവറിലാക്കി, വിൽപ്പനയ്ക്കായി സൂക്ഷിച്ച  0.67 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്നും കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.


ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ "യോദ്ധാവ് " വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.