കട്ടപ്പന നഗരത്തിലെ പൊതുകിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

ഇടുക്കി: കട്ടപ്പന നഗരത്തിലെ പൊതുകിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കട്ടപ്പന നഗരത്തിലെ പൊതുകിണറ്റിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. കട്ടപ്പന കുന്തളംപാറ വട്ടുകുന്നേൽപടി സ്വദേശി കുന്നുപറമ്പിൽ ജോമോൻ(38) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെ  കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കട്ടപ്പന അഗ്നിരക്ഷാസേന സ്ഥലത്തെത്തി കിണറ്റിൽനിന്ന് മൃതദേഹം പുറത്തെടുത്തു. കട്ടപ്പന പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞദിവസവും ജോമോൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. 20 വർഷമായി കെട്ടിട നിർമാണ തൊഴിലാളിയാണ്. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS