
ഇടുക്കി ചെമ്മണ്ണാറിന് സമീപം ഏലത്തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ പള്ളിക്കുന്ന് സ്വദേശി തടത്തിപ്ലാക്കൽ (ബിനു) ജോൺസനെ(32)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏലത്തോട്ടത്തിലെ ഇടവഴിയിലൂടെ വീട്ടിലേക്ക് രാത്രിയിൽ വരുന്നതിനിടെ കാൽ വഴുതി വീണതെന്നാണ് പ്രാഥമിക നിഗമനം. 20 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.