GOODWILL HYPERMART

 

pope francis

26 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ കുറിപ്പ് കണ്ടെടുത്ത് പൊലീസ്

യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം നെടുവത്തൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇഞ്ചക്കാട് സ്വദേശി അനീഷിന്റെ ഭാര്യ ശരണ്യമോൾ (26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്നെഴുതിയ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. ശരണ്യയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. 


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.