
നഴ്സിംഗ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. ആനയറ കോവൂർ സ്വദേശി ബീനയാണ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായത്. ഗോകുലം മെഡിക്കൽ കോളേജിൽ അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വാഗ്ദാനം നൽകിയായിരുന്നു യുവതിയുടെ തട്ടിപ്പ്. രണ്ട് പേരിൽ നിന്നായി പത്തു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഇവർ തട്ടിയെടുത്തത്. ഇവർ സമാന രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധന നടത്തി വരികയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.