HONESTY NEWS ADS

 HONESTY NEWS ADS


ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാനിടിച്ച് മരിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

ത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തിൽ മരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

വർക്കല പേരേറ്റിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തിൽ മരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പേരേറ്റിൽ സ്വദേശി ടോണി പെരേരയാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്. പ്രതിയുടെ വൈദ്യ പരിശോധനയ്ക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.


അമിത വേഗതയിൽ എത്തിയ റിക്കവറി വാഹനം സ്കൂട്ടിയെ ഇടിച്ചു തെറിപ്പിച്ച്. നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച ശേഷമാണ് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ‌പാഞ്ഞുകയറിയത്. അപകടത്തിൽ വർക്കല പേരേറ്റിൽ സ്വദേശികളായ രോഹിണിയും (56) മകൾ അഖിലയുമാണ് (21) മരണപ്പെട്ടത്. വർക്കല ആലിയിറക്കം സ്വദേശിയായ 19 വയസ്സുള്ള നാസിഫിന്റെ മൂന്ന് കൈവിരലുകളും നഷ്ടപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 30ന് രാത്രി പത്തുമണിയോടു കൂടിയായിരുന്നു അപകടം ഉണ്ടായത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS