
മൂന്നാറിൽ വീണ്ടും വാഹനത്തിൽ സാഹസിക യാത്രയുമായി യുവാക്കൾ. മാട്ടുപ്പെട്ടി ടോപ് സ്റ്റേഷൻ റോഡിലാണ് യുവാക്കൾ വാഹനത്തിൽ സാഹസിക യാത്ര നടത്തിയത്. ഇന്നോവ കാറിന്റ മുൻവശത്തും പിൻവശത്തുമായി വാഹനത്തിൻറെ ജനാലയിൽ ഇരുന്നാണ് അപകട യാത്ര. ഇന്നലെയും വാഹനത്തിൽ സമാനരീതിയിൽ സാഹസകയാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകൾക്ക് മൂക്കുകയറിടാൻ പരിശോധന കർശനമാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.