HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്ക്, സസ്പെഷൻ

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്കേറ്റു

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂർ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. 

 

കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരൻ്റെ കയ്യിൽ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്പെൻ്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. അതേസമയം, സുരക്ഷാ വീഴ്ചയെ മുൻനിർത്തിയാണ് പൊലീസുകാരന് സസ്പെൻഷൻ നൽകിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS