HONESTY NEWS ADS

 HONESTY NEWS ADS


തിരിച്ചറിയാൻ വിശദ പരിശോധന; അഖിലിൻ്റേയും ടീനയുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് കുടുംബം, ശ്രമം തുടങ്ങി

സൗദിയിലെ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെയും പ്രതിശ്രുത വരന്റെയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം.

സൗദിയിലെ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സിന്റെയും പ്രതിശ്രുത വരന്റെയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം. ഈദ് അവധി കഴിഞ്ഞ് ഓഫീസുകൾ തുറന്നാലുടൻ നടപടികൾ പൂർത്തിയാക്കാനാണ് സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നത്. അമ്പലവയൽ സ്വദേശി അഖിൽ അലക്സ്, നടവയൽ സ്വദേശി ടീന ബൈജു എന്നിവരാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി മൃതദേഹങ്ങൾ കത്തിയതിനാൽ തിരിച്ചറിയലിന് വിശദമായ പരിശോധനകൾ വേണ്ടി വരും. അഖിൽ സന്ദർശക വിസയിൽ എത്തിയതാണ്. ഇക്കാര്യങ്ങളിലെല്ലാമുള്ള നിയമനടപടിക്രമങ്ങൾ വേഗത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകർ പറഞ്ഞു. 


3 സൗദി പൗരന്മാർ ഉൾപ്പടെ 5 പേരാണ്  ഈ അപകടത്തിൽ മരിച്ചത്. മൃതദേഹ ഭാഗങ്ങളെങ്കിലും നാട്ടിലെത്തക്കണമെന്ന് കുടുംബങ്ങൾ അഭ്യർത്ഥിക്കുകയായിരുന്നു. യു.കെയിൽ സോഫ്റ്റ്‍വെയർ എഞ്ചിനിയറായ അഖിൽ അലക്സ് വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടാണ് ടീന ജോലി ചെയ്യുന്ന മദീനയിലെത്തിയത്. വിനോദസഞ്ചാര കേന്ദ്രമായ അൽ - ഉലയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സൗദിയൽ നഴ്സായ ടീന ലണ്ടനിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു.  


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS