HONESTY NEWS ADS

 HONESTY NEWS ADS


Gold Rate Today: 72,000 തൊട്ടു; റോക്കറ്റ്‌ കുതിപ്പിൽ സ്വർണവില, കണ്ണുതള്ളി ഉപഭോക്താക്കൾ, ഇന്നത്തെ നിരക്കറിയാം (21-04-2025)

Gold Rate: Honesty News

സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച് സ്വർണവില ആദ്യമായി 72,000  കടന്നു. ഒരു പവൻ  സ്വർണത്തിന്റെ ഇന്നത്തെ വില 72,120  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109  രൂപയാണ്. 


ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്. 24 കാരറ്റ് സ്വർണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 1 കോടി രൂപ ആയിട്ടുണ്ട്. നിലവിൽ ഇതുവരെ അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര ഈ കുതിപ്പിലാണെങ്കിൽ താമസിയാതെ 3,500 ഡോളർ കടന്നേക്കും 


സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണ്ണവില വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്. 


ഏപ്രിലിലെ  സ്വർണ വില ഒറ്റനോട്ടത്തിൽ

പ്രിൽ 1 - ഒരു പവൻ സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില  68,080 രൂപ

ഏപ്രിൽ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  68,080 രൂപ

ഏപ്രിൽ 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില  68,480 രൂപ

ഏപ്രിൽ 4 - ഒരു പവൻ സ്വർണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ

ഏപ്രിൽ 5 - ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ

ഏപ്രിൽ 6 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില  66,480 രൂപ

ഏപ്രിൽ 7 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ

ഏപ്രിൽ 8 -  ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ

ഏപ്രിൽ 9 -  ഒരു പവൻ സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില  66,320 രൂപ

ഏപ്രിൽ 10 -  ഒരു പവൻ സ്വർണത്തിന് 2160 രൂപ ഉയർന്നു.  വിപണി വില  68,480 രൂപ

ഏപ്രിൽ 11 -  ഒരു പവൻ സ്വർണത്തിന് 1480 രൂപ ഉയർന്നു.  വിപണി വില  69960 രൂപ

ഏപ്രിൽ 12- ഒരു പവൻ സ്വർണത്തിന്  200 രൂപ ഉയർന്നു. വിപണി വില 70,160 രൂപ

ഏപ്രിൽ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 70,160 രൂപ

ഏപ്രിൽ 14- ഒരു പവൻ സ്വർണത്തിന്  120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ

ഏപ്രിൽ 15- ഒരു പവൻ സ്വർണത്തിന്  280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ

ഏപ്രിൽ 16- ഒരു പവൻ സ്വർണത്തിന്  760 രൂപ ഉയർന്നു. വിപണി വില 70,520 രൂപ

ഏപ്രിൽ 17- ഒരു പവൻ സ്വർണത്തിന്  840 രൂപ ഉയർന്നു. വിപണി വില 71,360 രൂപ

ഏപ്രിൽ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ

ഏപ്രിൽ 19- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ

ഏപ്രിൽ 20- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 71,360 രൂപ

ഏപ്രിൽ 21-  ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 72,120 രൂപ


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS