GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട; 2500 കിലോ ലഹരി വസ്തുക്കൾ പിടികൂടി കുതിച്ചെത്തി ഇന്ത്യൻ നാവിക സേന

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. 2386 കിലോ ഹാഷിഷും, 121 ഹെറോയിനും പിടികൂടിയത്. മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനമാണ് സംശയസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം സുരക്ഷ ആവശ്യത്തിനായി നാവിക സേന ഇവിടെ നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് തർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി. 


വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിലേക്ക് എത്തിയ യുദ്ധക്കപ്പൽ ബോട്ടുകളെ വളഞ്ഞു. തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാവിക കമാൻഡോ സംഘമായ മാർക്കോസിനെ ബോട്ടുകളിലേക്ക് എത്തിച്ചു. പിന്നീട് നടന്ന പരിശോധനയിലാണ് ബോട്ടിലെ വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. ബോട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് എത്തിച്ചു. 


എന്നാൽ ഇവരെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടില്ല. അന്താരാഷ്ട്ര ലഹരിക്കടത്ത് ശ്യംഖലയുടെ ഭാഗമായവരെയാണ് പിടികൂടിയതെന്നാണ് ഉന്നത നാവികസേനവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പടിഞ്ഞാറാൻ ഇന്ത്യൻ മഹാസമുദ്രമേഖലയിലെ സുരക്ഷ പ്രവർത്തനങ്ങൾക്കായി 2025 ജനുവരി മുതൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐ‌എൻ‌എസ് തർക്കാഷ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.