
കാഞ്ചിയാർ പള്ളിക്കവലയിൽ ജനവാസമേഖലയിൽ അജ്ഞാതൻ ചുറ്റിത്തിരിയുന്നതായി പരാതി. ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി പത്തോടെ ഇയാളെ സ്ഥലത്തെ വീടിൻ്റെ ടെറസിൽ കണ്ടതായി നാട്ടുകാർ പറയുന്നു. ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാൻ വീട്ടുകാർ ടെറസിൽ കയറിയപ്പോഴാണ് ഇയാളെ കണ്ടത്. ബഹമുണ്ടാക്കിയതോടെ സമീപത്തെ പുരയിടത്തിലൂടെ ഓടി രക്ഷപ്പെട്ടു. പ്രദേശവാസികൾ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം പള്ളിക്കവല, ലബ്ബക്കട എന്നിവിടങ്ങളിലെ കടകളിൽ മോഷണംനടന്നിരുന്നു. സിസി ടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് ധരിച്ചിരുന്ന അതേ വസ്ത്രമാണ് ഇയാളുടേതെന്നും പറയുന്നു. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.