
പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസികളുടെ സർഗ്ഗാത്മ കഴിവുകളെ പുറം ലോകത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ മലയാളി ആർട്ട് ലിറ്ററേച്ചർ ആൻ്റ് സോഷ്യൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ലുമിനാരി എന്ന പേരിൽ ഇ മാഗസിൻ പുറത്തിറക്കിയത്. സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഭാരം പേറിയുള്ള യാത്രക്കിടയിൽ പ്രവാസികളുടെ മനസിലുള്ള സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കും നിറം പകരുക എന്നതാണ് ലുമിനാരിയുടെ ധർമ്മം. ഡിജിറ്റൽ ഫ്ലാറ്റ് ഫോമിൽ ആരംഭിച്ച ലുമിനാരി മാഗസിൻ്റെ പ്രകാശനം ഭാഷാധ്യാപകനും നിരൂപകനുമായ ജ്യോതിസ് എസ് നിർവ്വഹിച്ചു.
മാഗസിൻ ചീഫ് എഡിറ്റർ വിജിൽ ടോമി യോഗത്തിൽ അധ്യക്ഷയായിരുന്നു. ഇമൽസ് ഫോറം കോ-ഓർഡിനേറ്റർ ആമുഖ പ്രഭാഷണം നടത്തി. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ സൽജി ഈട്ടിത്തോപ്പ്, മിനി പുളിക്കൽ, ഷിബു കുര്യാക്കോസ് സാഹിത്യപ്രവർത്തകരായ ജിജി ജോൺ, സജി മാമ്പള്ളിൽ, ശ്രുതി നിർമ്മൽ, ആഷ്മി ജോസ്, നീതുമോൾ ജോസഫ് തുടങ്ങിയൽ യോഗത്തിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.