
ഇടുക്കി രാജകുമാരിയിൽ ഇരുചക്രവാഹനാപകടത്തിൽ യുവാവ് മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി മേപ്പുതുശ്ശേരിൽ അരുൺ സുഗണൻ (32 )ആണ് മരിച്ചത്. രാജകുമാരി പള്ളിക്ക് സമീപം രാത്രി 9 മണിക്ക് ഉണ്ടായ അപകടത്തിലാണ് അരുൺ മരിച്ചത്. രാജകുമാരി ഭാഗത്ത് നിന്നും മുരിക്കുംതൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
മുൻപിൽ സഞ്ചരിച്ചിരുന്ന ഓട്ടോയെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഓട്ടോയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് എതിർവശത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിൻ്റെ അടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അരുൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ രാജകുമാരി സ്വാകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.