GOODWILL HYPERMART

 

pope francis

കരുനാ​ഗപ്പള്ളിയിൽ ആറും ഒന്നരയും വയസുള്ള മക്കളെ തീകൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം

കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം

കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്ക് മക്കളെ തീ കൊളുത്തി അമ്മയുടെ ആത്മഹത്യാശ്രമം. ആറും ഒന്നരയും വയസുള്ള മക്കൾക്കൊപ്പമാണ് യുവതിയുടെ ആത്മഹത്യാ ശ്രമം നടത്തിയത്. മൂന്ന് പേർക്കും ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താര, മക്കളായ അനാമിക, ആത്മിക എന്നിവർക്കാണ് പൊള്ളലേറ്റത്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.


ഇന്ന് വൈകിട്ടാണ് സംഭവം. കരുനാ​ഗപ്പള്ളി ആദിനാട് വടക്കുള്ള വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണയൊഴിച്ച തീകൊളുത്തുകയായിരുന്നു. താരയുടെ അച്ഛൻ വീട്ടിലുണ്ടായിരുന്നു. അച്ഛൻ പുറത്തുപോയ സമയത്താണ് ആത്മഹത്യ ശ്രമം നടത്തിയത്. കുടുംബപ്രശ്നമാണ് കാരണമെന്ന് നി​ഗമനത്തിലാണ് പൊലീസും നാട്ടുകാരും. ഭർത്താവിന്റെ വീട്ടുകാരുമായി സ്വത്തുതർക്കം നിലനിന്നിരുന്നു. അതൊക്കയാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. താരയുടെ ഭർത്താവ് പ്രവാസിയാണ്. ഇന്ന് ഭർത്താവ് തിരികെ വരാനിരിക്കെയാണ് ദാരുണസംഭവം നടന്നിരിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.