HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: സംഘത്തിലെ പ്രധാനി പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനി പിടിയില്‍. തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണിയാള്‍. വ്യാജ ട്രേഡിങ്ങ് ആപ്പ് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ആപ്പ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കിഴക്കമ്പലം സ്വദേശിയില്‍ നിന്ന് 7.80 ലക്ഷം തട്ടിയ കേസിലാണ് കീര്‍ത്ത് ഹക്കാനിയെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. ഗുജറാത്തിലെ ഫ്‌ലാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 


വ്യാജ ട്രെഡിങ്ങ് അപ്പ് നിര്‍മിച്ചാണ് കീര്‍ത്ത് ഹക്കാനി ആളുകളില്‍ നിന്ന് പണം അപഹാരിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 7 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതുവഴി കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ആപ്പിന്റെ ലിങ്ക് അയച്ചു നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിന് പിന്നാലെ പണം നഷ്ടമാകുന്നു. ഇത്തരത്തില്‍ വ്യാജ ആപ്പ് നിര്‍മിച്ച് പണം തട്ടുന്ന വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സുരക്ഷയ്ക്ക് തന്നെ ഇത്തരം സംഘങ്ങള്‍ ഭീഷണിയാണെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ പറയുന്നു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA