HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

നെടുങ്കണ്ടത്ത് ഗ്യാസിന് തീ പിടിച്ച് അപകടം; ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു

ഇടുക്കി: ഗ്യാസിന് തീ പിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

ഗ്യാസിന് തീ പിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ് വന്ന യുവാവ് മരണത്തിന് കീഴടങ്ങി. കട്ടപ്പന കാഞ്ചിയാര്‍  വടക്കേകുടിയില്‍ രാജേഷിന് (44) ആണ്  മരണമടഞ്ഞത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം നടന്നത്. രാജേഷ്  നെടുങ്കണ്ടം പടിഞ്ഞാറേ കവലയില്‍  മംഗല്യാ ടെക്സ്ടെയിൽസ്  പ്രവർത്തിക്കുന്ന കെട്ടിടത്തിന്  സമീപത്തെ വാടക  മുറിയിലാണ് അപകടം ഉണ്ടായത്.

 

ഗ്യാസ് അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെ  തീ  കുറച്ച് വച്ച ശേഷം ശുചിമുറിയില്‍ പോയതായിരുന്നു രാജേഷ്. എന്നാല്‍ ഇതിനിടയ്ക്ക് തീ കെട്ടുപോക്കുകയും  മുറിയില്‍  ഗ്യാസ് നിറയുകയും ചെയ്തു.  ഇത് തിരിച്ചറിയാതെ    രാജേഷ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചതോടെ  തീ ആളിപ്പടരുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ രാജേഷിനെ  സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും അവിടുന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു.  വിദഗ്ധ ചികിത്സയ്ക്കിരികെയാണ്  മരണത്തിന് കീഴടങ്ങിയത്. ഇലക്ടിക്കൽ വർക്ക് ചെയ്ത് വന്നിരുന്ന രാജേഷ് അവിവാഹിതനാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA