HONESTY NEWS ADS

 HONESTY NEWS ADS


പാൻ കാർഡ് ഉടമകൾക്ക് മുന്നറിയിപ്പുമായി സിബിഡിടി; ഈ തീയതി മുതൽ പ്രവർത്തനരഹിതമായേക്കാം കാരണം ഇത്

ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്

ആധാർ എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് പാൻ കാർഡ് എടുത്തവർക്ക് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. 2025 ഡിസംബർ 31-നകം യഥാർത്ഥ ആധാർ നമ്പർ പാൻ കാർഡുമായി ലിങ്ക് ചെയ്യണമെന്നാണ് സിബിഡിടി ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ഒക്ടോബർ 1-നോ അതിനുമുമ്പോ ആധാർ അപേക്ഷയുടെ എൻറോൾമെന്റ് ഐഡി നൽകി പാൻ എടുത്തവരൊക്കെയും  ഡിസംബർ 31-നകം അവരുടെ ആധാർ നമ്പർ ആദായനികുതി വകുപ്പിനെ അറിയിക്കണം.


ആദായനികുതി വകുപ്പിനെ ആധാർ നമ്പർ എങ്ങനെ അറിയിക്കാം?

ആധാർ നമ്പർ നൽകാനായി പാൻ-ആധാർ ലിങ്കിംഗിന്റെ അതേ രീതി തന്നെയായിരിക്കും പിന്തുടരേണ്ടത്. അതായത്, പാൻ ഉടമകൾ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിച്ച് പാൻ-ആധാർ ലിങ്കിംഗ് പ്രക്രിയ പൂർത്തിയാക്കണം. ഇത്തരത്തിൽ പാൻ കാർഡ് ഉടമകൾ പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിന് പിഴ ബാധകമാകില്ലെന്നാണ് സൂചന. ആധാറുമായി പാൻ ലിങ്ക് ചെയ്യുന്നതിന് പിഴ നൽകേണ്ടതുണ്ടായിരുന്നു. കാരണം, പാൻ-ആധാർ ലിങ്കിംഗിന്റെ അവസാന തീയതി 2023 ജൂൺ 30 ആയിരുന്നു. അതിനു ശേഷം പാൻ ലിങ്ക് ചെയ്യാത്തതും ഇപ്പോൾ അങ്ങനെ ചെയ്യുന്നതുമായ ഏതൊരു പാൻ കാർഡ് ഉടമയും അങ്ങനെ ചെയ്യുന്നതിന് പിഴ അടയ്‌ക്കേണ്ടിവരും. എന്നാൽ ആധാർ എൻറോൾമെന്റ് ഐഡി മാത്രം ഉപയോഗിച്ച് പാൻ നേടിയ വ്യക്തികൾക്ക് ആ സമയത്ത് യഥാർത്ഥ ആധാർ നമ്പർ ഇല്ലായിരുന്നു, അതിനാൽ 2023 ജൂൺ 30 എന്ന സമയപരിധിക്കുള്ളിൽ രണ്ടും ലിങ്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാൽ, യുക്തിപരമായി, ഈ പാൻ ഉടമകളെ ഇപ്പോൾ ഈ പിഴ അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണം. ഇതിനെ സംബന്ധിച്ച അറിയിപ്പ് ആദായനികുതി വകുപ്പ് നൽകുമെന്നാണ് സൂചന. 


പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;


2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;


4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.


5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS