
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഞ്ഞിക്കുഴി പോലീസ് പിടികൂടി. ഇടുക്കി വെൺമണി സ്വദേശി കൊച്ചുമുട്ടം സണ്ണി സ്ക്കറിയയെ (53)യാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്
കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കേസ് എടുത്തതറിഞ്ഞ് പ്രതി അന്നുമുതൽ ഒളിവിലായിരുന്നു. സ്വന്തം മൊബൈൽ ഉപേക്ഷിച്ച് മറ്റുള്ളവരുടെ മൊബൈലിലൂടെ ആയിരുന്നു പ്രതിയുടെ ആശയവിനിമയം നടത്തിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ കടമറ്റം എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ഞിക്കുഴി എസ് എച്ച് ഓ അനൂപ് ന്റെ നേതൃത്വത്തിൽ എസ് ഐ മാരായ താജുദ്ദീൻ അഹമ്മദ്, നിസാർ എസ്. സി.പി.ഒ അനീഷ്, അജിത്ത്, മനു എന്നിവർ ചേർന്ന് പ്രതി യെ പിടികൂടുകയായിരുന്നു. പ്രതിയെ ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി