
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർ പാപ്പായുടെ മൃതസംസ്കാര ശുശ്രൂഷകളിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്‌റ്റിൻ പങ്കെടുക്കും. റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ 26 ശനിയാഴ്ച്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മാർപാപ്പായുടെ കബറടക്കം.
ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സെന്റ് പീ റ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിച്ചു. മാർപാപ്പ താമസിച്ചിരുന്ന സാന്താ മാർത്തയിൽനിന്ന് വിലാപയാത്രയായാണ് മൃതദേഹം പൊതുദർശനത്തിനായി ബസിലിക്കയിലേക്ക് എത്തിച്ചത്. കർദിനാൾമാർ അടക്കം നിരവധി പേരുടെ അകമ്പടിയോടെയാണ് വിലാപ യാത്ര കടന്നുവന്നത്. മാർപാപ്പയുടെ ആഗ്രഹം അനുസരിച്ച് ഏറ്റവും ലളി തമായാണ് ചടങ്ങുകൾ. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആ യിരങ്ങളാണ് സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയിട്ടുള്ളത്.
മാർപാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച റോമിലെ സെൻ്റ് മേരി മേജർ ബ സിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. ക്രിസ്തു ശിഷ്യനായ വി. പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.