ശബരിമല മകരവിളക്ക് ദർശനത്തിന്റെ ഭാഗമായി ജനുവരി 14-ന് കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അവധി പ്രഖ്യാപിച്ചു. ദർശനത്തിന്റെ പോകുന്ന സ്വാമിമാരുടെ വാഹനങ്ങളുടെ തിരക്കുമൂലം ഈ പഞ്ചായത്തുകളിലെ കുട്ടികൾക്ക് സ്കൂളുകളിൽ എത്തിച്ചേരാൻ അസൗകര്യമുള്ളതും, വാഹനങ്ങളുടെ തിരക്ക് മൂലം അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉള്ളതിനാലുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. ഈ അവധി മൂലം നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


