HONESTY NEWS ADS

 HONESTY NEWS ADS


അധ്യാപികയുടെ ചതി, വിദ്യാർഥിയുടെ അച്ഛനെ പ്രണയക്കെണിയിൽ വീഴ്ത്തി, സ്വകാര്യ ഫോട്ടോ കൈക്കലാക്കി പണം കവർന്നു

വിദ്യാർഥിയുടെ പിതാവിനെ പ്രണയക്കെണിയിൽ കുടുക്കി പണം തട്ടിയ അധ്യാപിക അറസ്റ്റിൽ

വിദ്യാർഥിയുടെ പിതാവിനെ പ്രണയക്കെണിയിൽ കുടുക്കി പണം തട്ടിയ അധ്യാപിക അറസ്റ്റിൽ.  ബെം​ഗളൂരുവിലാണ് സംഭവം. അധ്യാപികയും കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്കൂള്‍ പ്രിന്‍സിപ്പളുമായ ശ്രീദേവി രുദാഗിയെന്ന 25 കാരിയാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. താൻ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥിയായ അഞ്ചു വയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും സ്വകാര്യ ഫോട്ടോയും വിഡിയോകളും കൈക്കലാക്കി  4 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. 20 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് ഇയാൾ പൊലീസിനെ സമീപിച്ചത്. 


മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിലാണ് ഇയാളുടെ താമസംയ ട്രേഡറായ ഇയാൾ അഞ്ചു വയസ്സുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ലാണ് ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിൽ മകളെ ചേർക്കാനെത്തിയത്. തുടർന്ന് അധ്യാപികയുമായി സൗഹൃദത്തിലായി. ബന്ധം തുടരുന്നതിനാി പുതിയ ഫോണും സിം കാർഡും ഉപയോഗിച്ചായിരുന്നു വീഡിയോ കോൾ ചെയ്തിരുന്നത്. ഇതിനിടെ പരാതിക്കാരന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോയും സ്വന്തമാക്കി ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്തു. വീണ്ടും 15 ലക്ഷം ആവശ്യപ്പെട്ടു. ഈ തുക നൽകാൻ ഇയാൾ തയ്യാറായില്ല.


പിന്നീട് അധ്യാപിക  50,000 രൂപ വാങ്ങാനെന്ന വ്യാജേന പരാതിക്കാരന്റെ വീട്ടിലെത്തി. ബിസിനസ് തകർന്നതിനെ തുടർന്ന് ഗുജറാത്തിലേക്ക് താമസം മാറിയ പരാതിക്കാരൻ കുട്ടിയുടെ ടിസി വാങ്ങാനായി സ്കൂളിലെത്തിയപ്പോൾ തന്ത്രപൂർവം ശ്രീദേവി തന്റെ ഓഫിസിലെത്തിക്കുകയും  ഗണേഷ് കാലെ (38), സാഗർ (28) എന്നിവരുമായി ചേർന്ന് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തന്നില്ലെങ്കിൽ ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. 15 ലക്ഷം തരാമെന്ന് സമ്മതിച്ച പരാതിക്കാരൻ 1.9 ലക്ഷം രൂപ ഇവർക്ക് നൽകി. പിന്നീടും ഭീഷണി തുടർന്നതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. സാഗറും ഗണേഷും അറസ്റ്റിലായി.  പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS