HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

കേരളാ പൊലീസിൽ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനം

പൊലീസിൽ പോക്സോ വിംങ് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

പൊലീസിൽ പോക്സോ വിംങ് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഓരോ ജില്ലയിലും എസ് ഐ മാർക്ക് കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക. ഇതിനായി 304 അധികം തസ്തികകൾ സർക്കാർ സൃഷ്ടിക്കുമെന്നും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.


2021 ന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്‌സോ കേസുകളുടെ എണ്ണം കൂടിയപ്പോൾ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക പോക്‌സോ വിങ് വേണമെന്നകാര്യം ആലോചിച്ചിരുന്നു. പോക്സോ കേസുകളിൽ വ്യാജ പരാതികൾ കടന്നുകൂടുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പോക്‌സോ കേസുകൾ പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക വിങ് വേണമെന്ന കാര്യത്തിൽ സർക്കാർ ഗൗരവമായ ആലോചനകൾ തുടങ്ങിയത്. 


സംസ്ഥാന പൊലീസ് മേധാവിയോടടക്കം ഇക്കാര്യത്തിൽ ഒരു പ്രൊപോസൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മന്ത്രിസഭ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനിച്ചത്. മാത്രമല്ല പൊലീസിൽ നിയമനം നടക്കാത്തതിനെതിരെ വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA