
ഇടുക്കി തൊടുപുഴ നഗരസഭ ഭരണം പിടിച്ച് യുഡിഎഫ്. 12 നെതിരെ 14 വോട്ടുകൾക്ക് വിജയിച്ച് യു ഡി എഫ് സ്ഥാനാർഥി കെ ദീപക് നഗരസഭ അധ്യക്ഷനായി. അവിശ്വാസത്തിൽ യു ഡി എഫിനെ പിന്തുണച്ച കൗൺസിലർമാർ ഉൾപ്പെടെ എട്ട് ബിജെപി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
എൽഡിഎഫ് ചെയർപേഴ്സൺ സബീന ബിഞ്ചു വിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽ ഡി എഫിലെ ജെസി ആന്റണി വൈസ് ചെയർപേഴ്സണായി തുടരും. സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് മുസ്ലീം ലീഗിനെ ഒപ്പം നിര്‍ത്താനായതാണ് അവസാനഘട്ടത്തിൽ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫിന് തുണയായത്. കോണ്‍ഗ്രസ് വിമതനെ ചെയര്‍മാനാക്കി നാലു വര്‍ഷവും പിന്നീട് മുസ്ലീം ലീഗിന്‍റെ കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ആറുമാസവും എൽഡിഎഫ് ഭരിച്ച നഗരസഭയാണ് തൊടുപുഴ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.