HONESTY NEWS ADS

 HONESTY NEWS ADS


ഇടുക്കി വാഗമണ്ണിന് സമീപം കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: വാഗമണ്ണിന് സമീപം കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

വാഗമണ്ണിന് സമീപം പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വാഗമൺ ഡിസി കോളേജിന്‍റെ ബസ് ആണ് മറിഞ്ഞത്. കോജേളിന് തൊട്ടു മുമ്പിലെ വളവിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ് ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS