GOODWILL HYPERMART

 

pope francis

ഇടുക്കി നെടുങ്കണ്ടത്ത് റൂഫിംഗ് ജോലിക്കിടെ പ്ലാറ്റ്‌ഫോം ലാഡര്‍ മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: നെടുങ്കണ്ടത്ത് റൂഫിംഗ് ജോലിക്കിടെ പ്ലാറ്റ്‌ഫോം ലാഡര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് യുവാവ് നിലത്ത് വീണു മരിച്ചു

നെടുങ്കണ്ടത്ത് റൂഫിംഗ് ജോലിക്കിടെ പ്ലാറ്റ്‌ഫോം ലാഡര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് യുവാവ് നിലത്ത് വീണു മരിച്ചു. നെടുങ്കണ്ടം എച്ച്.പി പെട്രോള്‍ പമ്പിലാണ് ഉച്ചകഴിഞ്ഞ് മൂന്നോടെ അപകടം നടന്നത്. അപകടത്തില്‍ ആലപ്പുഴ മാരാരിക്കുളം കാരിക്കാട്ട് സ്വദേശി ചരമംഗലം ജെബിന്‍ ബെന്നി(23) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന ചേര്‍ത്തല ബോബിനും(29) പരിക്കേറ്റു. ഇരുവരും സഹജോലിക്കാര്‍ക്കൊപ്പം പെട്രോള്‍ പമ്പിന്റെ റൂഫിംഗ് ജോലികള്‍ ചെയ്തു വരികയായിരുന്നു. 


മുപ്പത് അടിയിലധികം ഉയരമുള്ള പ്ലാറ്റ്‌ഫോം ലാഡറില്‍ കയറിനിന്നായിരുന്നു ജെബിനും ബോബിനും ജോലി ചെയ്തുകൊണ്ടിരുന്നത്. ഇതിനിടെ ലാഡര്‍ ഉലയുകയും ഇരുവരും നിലത്തുവീഴുകയും ചെയ്തു. ജെബിന്‍ തലയടിച്ചാണ് നിലത്ത് വീണത്. ഇതിനൊപ്പം ലാഡറിന്റെ ഇരുമ്പ് പൈപ്പുകളും തട്ടും ജെബിന്റെ ശരീരത്തിലേയ്ക്ക് വീഴുകയും ചെയ്തു. ഉടന്‍തന്നെ ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെബിനെ തേനി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. എന്നാല്‍ യാത്രാമധ്യേ മരിക്കുകയായിരുന്നു. വീഴ്ചയില്‍ ബോബിന്റെ കാലുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജെബിന്‍ അവിവാഹിതനാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.