
ഇടുക്കി ചെറുതോണിയ്ക്ക് സമീപം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇടുക്കി താന്നിക്കണ്ടം സ്വദേശി മാപ്രയിൽ ജോബിൻസ് ജോമോൻ(24) ആണ് അറസ്റ്റിലായത്. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെൻ്റ് &ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ചെറുതോണി - താന്നിക്കണ്ടം തിയേറ്റർപടി ഭാഗത്ത് നടത്തിയ പട്രോളിംഗിലാണ് പ്രതി പിടിയിലായത്.
പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന കണ്ണികളിൽ പ്രധാനപ്പെട്ട ആളാണ് അറസ്റ്റിലായ ജോബിൻസെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. എൻഡിപിഎസ് കേസെടുത്ത് മതിയായ ആൾ ജാമ്യത്തിൽ പ്രതിയെ വിട്ടയച്ചു. എക്സൈസ് ഇൻസ്പെക്ടർ എസ്. ബി. വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസ്സി. എക്‌സൈസ് ഇൻസ്‌പെക്ടർ (gr) സിജു പി. റ്റി പ്രിവൻ്റീവ് ഓഫീസർ (ᵍʳ) സിജുമോൻ കെ.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനന്ദു എ., ആകാശ് മോഹൻദാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിയാ പോൾ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.