HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പിടികൂടിയത് എംഡിഎംഎ അല്ല; എട്ട് മാസമായി റിമാന്‍ഡില്‍ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം, പൊലീസ് വെട്ടില്‍

എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പിടികൂടിയെന്ന കേസില്‍, പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് പരിശോധന ഫലം

എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പിടികൂടിയെന്ന കേസില്‍, പിടിച്ചെടുത്തത് എംഡിഎംഎയല്ലെന്ന് പരിശോധന ഫലം. പിന്നാലെ എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവാവിനും യുവതിക്കും കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പൊലീസിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് ഇരുവരുടെയും അഭിഭാഷകന്റെ തീരുമാനം.


തച്ചംപൊയില്‍ പുഷ്പയെന്ന റെജീന (42), തെക്കെപുരയില്‍ സനീഷ് കുമാര്‍ (38) എന്നിവര്‍ക്കെതിരെ താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 2024 ഓഗസ്റ്റിലായിരുന്ന പുതുപ്പാടി ആനോറേമ്മലുള്ള വാടകവീട്ടില്‍ നിന്നും 58.53 ഗ്രാം എംഡിഎംഎയുമായി പുഷ്പയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഇവരുടെ സുഹൃത്ത് സനീഷ് കുമാറിനെയും പൊലീസ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.


രണ്ടാഴ്ചയ്ക്കുള്ളില്‍ രാസപരിശോധന ഫലം പുറത്തുവരണം എന്നിരിക്കെയാണ് എട്ടുമാസത്തിന് ശേഷം ഫലം വന്നിരിക്കുന്നത്. പിടികൂടിയത് മയക്കുമരുന്ന് അല്ലെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായത് മുതല്‍ ജയിലിലായിരുന്നു ഇരുവരും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA