HONESTY NEWS ADS

ഇടുക്കി രാജകുമാരിയ്ക്ക് സമീപം 49 കാരനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: രാജകുമാരിയ്ക്ക് സമീപം 49 കാരനെ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി രാജകുമാരിക്ക് സമീപം കുരുവിളസിറ്റിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കുരുവിളസിറ്റി സ്വദേശി മംഗലത്ത് സുരേഷി(49)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വിറക് ശേഖരിക്കാന്‍ പോയ സുരേഷിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് സമീപത്തെ പാറപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മറ്റി.രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വികരിച്ചു. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS