HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പെര്‍മിറ്റില്ലാതെ ഓടിയ എഎംവിഐയുടെ സഹോദരന്‍റെ ബസ് കസ്റ്റഡിയിൽ; നടപടിയെടുത്തത് ആര്‍ടിഒ എന്‍ഫോഴ്സ്മെന്‍റ്

പെർമിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്‍റെ ബസ് കസ്റ്റഡിയിലെടുത്തു

തൃശൂരിൽ പെർമിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്‍റെ ബസ് കസ്റ്റഡിയിലെടുത്തു. ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് വിഭാഗമാണ് ബസ് കസ്റ്റഡിയിലെടുത്തത്. അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിൽ ഇന്‍സ്പെക്ടര്‍ സിജെ ഷോണിന്‍റെ സഹോദരൻ സിജെ റിജോയുടെ ബസാണ് പിടികൂടിയത്. 


തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയാണ് പിടികൂടിയത്. 20 യാത്രക്കാരെ കെഎസ്ആര്‍ടിസി ബസിൽ കയറ്റി വിട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബർ മുതൽ ബസിന് പെർമിറ്റില്ലെന്ന് കണ്ടെത്തി. പെര്‍മിറ്റില്ലാതെയാണ് ബസ് ഇതുവരെ സര്‍വീസ് നടത്തിയിരുന്നത്. തൃശൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് എം.വി.ഐ പി.വി. ബിജു, എ.എം.വി.ഐ കെ.വിപിൻ എന്നിവരാണ് ബസ് പിടികൂടിയത്. ഇന്ന് രാവിലെ 5.45നാണ് ബസ് യാത്ര ആരംഭിച്ചത്. ഇതിനിടെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് ബസ് തടഞ്ഞ് പരിശോധിച്ചത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS