HONESTY NEWS ADS

മദ്യശാലയിൽ ക്യൂ നിൽക്കുന്നതിനിടെ തർക്കം; ബിയർ കുപ്പികൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് കൊല്ലപ്പെട്ടത്. ബിയര്‍ കുപ്പികൊണ്ട് ഇര്‍ഷാദിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു.


ക്യൂ നിന്നിരുന്ന ഇർഷാദിനെ പുറത്തു നിന്ന് വന്ന രണ്ടു പേർ കുത്തുകയായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. ക്യൂ നിൽക്കുന്നവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണോ അതോ പുറത്തുനിന്നുവന്നവര്‍ ഇര്‍ഷാദിനെ ആക്രമിക്കുകയായിരുന്നുവെന്ന കാര്യത്തിലടക്കം വ്യക്തതയില്ല. കുത്തിയ യുവാവ് ബൈക്കിലാണ് രക്ഷപ്പെട്ടത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS