HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ  ഒടിഞ്ഞു വീണ  വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങിയതോടെ  ഒടിഞ്ഞു വീണ  വൈദ്യുതി പോസ്റ്റിനടിയിൽ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. നൂറനാട് പഞ്ചായത്ത്  രണ്ടാം വാർഡിലെ  ശാന്തമ്മ (53)ആണ് മരിച്ചത്. ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപം വച്ച് ഇന്നലെ വൈകുന്നേരമാണ് സംഭവം.


വിവാഹ ഓട്ടം പോയി തിരികെ വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗം വൈദ്യുതി പോസ്റ്റിലെ കേബിളിൽ കുരുങ്ങുകയും ബസ് മുന്നോട്ടു പോയപ്പോൾ കേബിൾ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു. ഈ സമയം സഹപ്രവർത്തകർക്കൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ തലനാരിഴയ്ക്കാണ്  അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. 


ഓടിക്കൂടിയവരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വൈദ്യുതപോസ്റ്റ് തടി ഉപയോഗിച്ച് ഉയർത്തിയാണ്  ശാന്തമ്മയെ പുറത്തെടുത്തത്. ഉടൻ തന്നെ ഇടപ്പോണിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കഴിഞ്ഞില്ല. അപകട വിവരമറിഞ്ഞ് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഭർത്താവ് :വിജയൻ. മക്കൾ: വിശാൽ വിജയൻ, വിദ്യ വിജയൻ, ആവണി. മരുമകൾ : മഞ്ജിമ.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA