HONESTY NEWS ADS

ചെറുതോണിയ്ക്ക് സമീപം വീട് കുത്തിത്തുറന്ന് മോഷണം; വീട്ടുസാധനങ്ങളും വയറിങ് സാമഗ്രികളും കവർന്നു, രണ്ട് പേർ പിടിയിൽ

ചെറുതോണി: ഗാന്ധിനഗർ കോളനിയിൽ വീട് കുത്തിത്തുറന്ന് വീട്ടുസാധനങ്ങളും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ


ചെറുതോണി ഗാന്ധിനഗർ കോളനിയിൽ വീട് കുത്തിത്തുറന്ന് വീട്ടുസാധനങ്ങളും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മോഷ്ടിച്ച സാധനങ്ങളുമായി പോകുന്നതിനിടെ പ്രതികളെ നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ചെറുതോണി ഗാന്ധിനഗർ സ്വദേശി വല്ലായിക്കാട്ടിൽ സുനിൽ ഗോപി (32), ഗാന്ധിനഗർ സ്വദേശി കാരക്കാട്ട്പുത്തൻവീട്ടിൽ വിജയരാജ് (42) എന്നിവരാണ് അറസ്റ്റിലായത്. 


ചെറുതോണി ഗാന്ധിനഗർ കോളനിയിലെ താന്നിമൂട്ടിൽ ശാന്തയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ വീട്ടിലെ വയറിങ്ങും മറ്റ് വീട്ടുസാധനങ്ങളുമടക്കം മോഷ്ടിക്കുകയായിരുന്നു. ഏകദേശം 20,000 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവർ അപഹരിച്ചത്.


മോഷണം നടത്തിയ ശേഷം സാധനങ്ങളുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ നീക്കങ്ങളിൽ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Safiya Mega Mart Cheruthoni



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS