
കല്ലാർകുട്ടി-പനംകുട്ടി റോഡിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട കാർ 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. കല്ലാർകുട്ടി അണക്കെട്ടിന്റെ താഴ്ഭാഗത്ത് മുതിരപ്പുഴയാറിലെ പാറക്കൂട്ടത്തിനിടയിലേക്ക് വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ പെട്ടിമുടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മണിക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. നാട്ടുകാരുടെയും മറ്റു വാഹനയാത്രികരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മണിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക വിവരം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.